ബംഗ്‌ളൂരു: സുള്ള്യ, ബെല്ലാരെയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ആയുധ പരിശീലനം നല്‍കിയ ആള്‍ അറസ്റ്റില്‍. നിരോധിത സംഘടനയായ പി.എഫ്.ഐ മേഖലാ പ്രസിഡണ്ട് ഷിര്‍സി സ്വദേശി മൗസീര്‍ എന്ന ഇംതിയാസ് ഷുക്കൂറി(30)നെയാണ് ഷിര്‍സി പൊലീസ് അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരു, ഭേജഹള്ളിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് അറസ്റ്റ്. പ്രവീണ്‍ നെട്ടാരു കൊലക്കേസിനു പിന്നില്‍ ഇംതിയാസ് ഷുക്കൂറിന്റെ പങ്ക് അന്വേഷണ ഏജന്‍സികള്‍ക്കു നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഒളിവില്‍ പോയതിനാല്‍ ഇയാളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പ്രവീണ്‍ നെട്ടാരു കൊലക്കേസ് ഇപ്പോള്‍ എന്‍.ഐ.എ ആണ് അന്വേഷിക്കുന്നത്. പ്രതിയെ അന്വേഷണ ഏജന്‍സിക്കു കൈമാറും.
