ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്നു കേന്ദ്രസര്‍ക്കാരിനെതിരെ പ്രകോപനപരമായ വര്‍ഗീയ പരാമര്‍ശങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച 16 പാക്കിസ്ഥാന്‍ യുട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നിരോധനം.
ഡാണ്‍, സമാ ടിവി, എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റഫ്തര്‍, ജിയോന്യൂസ്, സുനോന്യൂസ് എന്നിവയും പത്രപ്രവര്‍ത്തകരായ ഇര്‍ഷാദ് ഭാട്ടി, അസ്മാമിരസി, ഉമര്‍ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യുട്യൂബ് ചാനലുകളാണ് നിരോധിച്ചിട്ടുള്ളത്. ദ പാക്കിസ്ഥാന്‍ റഫറന്‍സ്, സമാ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ് റാസിനാമ എന്നിവയും നിരോധിച്ച യുട്യൂബ് ചാനലുകളില്‍ പെടും.
