കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ തടവുപുള്ളികളുടെ സെല്ലില്‍ തമ്മിലടിക്കുകയായിരുന്ന തടവുകാരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച സിപിഒയെ തമ്മിലടിച്ചവര്‍ സംഘം ചേര്‍ന്നു തള്ളിയിട്ടു. മാത്രമല്ല, സിപിഒയുടെ ഔദ്യോഗിക നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അക്രമത്തില്‍ തടവുകാരായ പനത്തടി ചാമുണ്ഡിക്കുന്നിലെ ശിവപുരം പ്രമോദ്, ഇതേ സ്ഥലവാസിയായ പ്രദീപ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
ജില്ലാ ആശുപത്രി പ്രിസന്‍ സെല്ലില്‍ ഗാര്‍ഡായിരുന്ന സി.പി.ഒ. ബന്തടുക്ക, മാനടുക്കം വീട്യാടികുന്നിലെ പ്രിയ വിലാസത്തിലെ ടി.കെ പ്രശാന്തിനെയാണ് തടവുകാര്‍ തള്ളിയിട്ടത്. സംഭവത്തില്‍ കേസെടുത്ത ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
