-പി പി ചെറിയാൻ
ഒക്ലഹോമ സിറ്റി: ഒക്ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ ശനിയാഴ്ച രാവിലെ 35 വയസ്സുള്ള ഒരു തടവുകാരിയെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തി.
ശനിയാഴ്ച രാവിലെ 7:20 ഓടെ ഒരു ക്ഷേമ പരിശോധന നടത്തിയ ഒസിഡിസി ഉദ്യോഗസ്ഥൻ റേച്ചൽ നല്ലിയെ അവരുടെ സെല്ലിൽ ചലനമറ്റതായി കണ്ടെതുകയായിരുന്നു.ജയിലിലെ മെഡിക്കൽ സ്റ്റാഫും ഒക്ലഹോമ സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരും ജീവൻ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും വിജയിച്ചില്ല.
വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനും നിയന്ത്രിത വസ്തു കൈവശം വച്ചതിനും മുൻ കുറ്റങ്ങൾക്ക് കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് ഏപ്രിൽ 21 മുതൽ നല്ലി തടങ്കൽ കേന്ദ്രത്തിൽ തടവിലായിരുന്നുവെന്ന് ഒസിഡിസി അറിയിച്ചു.അവരുടെ മരണകാരണം അന്വേഷണത്തിലാണെന്ന് ഒസിഡിസിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.