ന്യൂഡൽഹി: ഡൽഹിയിൽ ചേരിയിലുണ്ടായ തീപിടുത്തത്തിൽ 2 കുട്ടികൾ വെന്തുമരിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ആയിരത്തോളം വീടുകൾ കത്തിനശിച്ചു. മൂന്നും നാലും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇവരെ തിരിഞ്ഞറിഞ്ഞിട്ടില്ല. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
രോഹിണി സെക്ടർ 17ൽ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ആരംഭിച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീ മറ്റു വീടുകളിലേക്കു പടർന്നതാകാമെന്നാണ് നിഗമനം. 20 ഫയർ എൻജിനുകൾ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.
