ബോവിക്കാനം: ബാവിക്കര കുന്നില്‍ നുസ്റത്ത് നഗര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘം 43 -ാം വാര്‍ഷികവും സ്വലാത്ത് വാര്‍ഷികവും ഏപ്രില്‍ 27 മുതല്‍ 29 വരെ നടക്കും.
പരിപാടിക്ക് തുടക്കം കുറിച്ച് ബദര്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ബി.ഹസൈനാര്‍ പതാക ഉയര്‍ത്തി. ഞായറാഴ്ച രാത്രി 7.00 മണിക്ക് മദനീയം മജ്ലിസിന് ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നല്‍കും.
28ന് തിങ്കളാഴ്ച രാത്രി 8.30ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം
മതപ്രഭാഷണം നടത്തും. 29 ന് ചൊവ്വ രാത്രി മഗ്രിബ് നിസ്‌ക്കാരാനന്തരം സ്വലാത്ത് മജ്‌ലിസിന്
എന്‍.പി.എം സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ നേതൃത്വം നല്‍കും. 8.30ന് നടക്കുന്ന വാര്‍ഷിക സമ്മേളനം അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എന്‍.പി.എം സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ മതപ്രഭാഷണം നടത്തും.
