പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയിലെ തോമസ് വര്‍ഗീസിന്റെയും (ഷാജി) പരേതയായ സില്‍ജി തോമസിന്റെയും മകന്‍ ഷെയ്ന്‍ തോമസ് വര്‍ഗീസ് (22) അന്തരിച്ചു. 24ന് പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തിലാണ് ദാരുണാന്ത്യം.
ഫിലാഡല്‍ഫിയയില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം.
അപകട കാരണങ്ങള്‍ അധികൃതര്‍ അന്വേഷിക്കുന്നു. എപ്പോഴും പുഞ്ചിരിയോടെയും പോസിറ്റീവിറ്റിയോടെയും കാണാന്‍ കഴിയുന്ന ആളായിരുന്നു ഷെയ്ന്‍ എന്നു സുഹൃത്തുക്കളും അയല്‍ക്കാരും അനുസ്മരിച്ചു.
