കാസർകോട് :ആലമ്പാടി ഉറൂസിനു വന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തർക്ക ത്തിനിടയിൽ കത്തി ,കമ്പി എന്നിവ കൊണ്ട് കുത്തിയും അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ നാലു പ്രതികൾക്ക് കോടതി മൂന്നുവർഷവും ,ഒൻപത് മാസവും വീതം തടവും ,ഇരുപതിനായിരം രൂപ പിഴയും ശിക്ഷിച്ചു, 2018 ഏപ്രിൽ ഒന്നിന് അർദ്ധരാത്രി ആലംപാടി പള്ളി ഉറൂസിനോടനുബന്ധിച്ചാണ് അക്രമമുണ്ടായതു. അക്രമത്തിൽ ആലംപാടി സ്വദേശികളായ ഹൈദരലി ,മുഹമ്മദ് മുസ്തഫ ,മുദാസിർ ,ഉമ്മർഫറൂഖ് ,സെമിർ ,അബ്ദുള്ള എന്നിവർക്കാണ് കുത്തേറ്റത്, കേസിലെ പ്രതികളും മുട്ട ത്തൊടിസ്വദേശികളുമായ അബ്ദുൾ ഹക്കിം (38) , അഹമ്മദ് കബീർ (37 ) ,അഹമ്മദ്ഗസാലി (34 ), മൂസ സുനൈഫ്എന്ന ഉക്കൂഞ്ഞി (35) എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ ശിക്ഷ വിധിച്ചത് ,വിദ്യാനഗർ പോലീസ് രണ്ടിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് വിദ്യാനഗർ സബ്ബ് -ഇൻസ്പെക്ടർമാരായ കെ.പി വിനോദ്കുമാറും ,ഇ അനൂബ്കുമാറുമാണ്.ദൃക്സാക്ഷികൾ കൂറുമാറിയ ഈ കേസിൽ സാഹചര്യ തെളിവിൻ്റേയും ,പോലീസ് ഹാജരാക്കിയ രേഖകളുടേയും അടിസ്ഥാനത്തിലാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്, പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി ,ചിത്രകല എന്നിവർ ഹാജരായിരുന്നു, കേസിലെ എഴ് പ്രതികളിൽ മൂന്നുപേർ ഇപ്പോൾ ഒളിവിലാണ്.
