പി പി ചെറിയാൻ
യുഎസ് ആർമി/ടെക്സാസ് :അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചൈനീസ് ഉദ്യോഗസ്ഥർന്മാർക്കു വിറ്റതിനും ഈ ഇടപാടിന് മറ്റുള്ളവരെ നിയമിക്കാൻ ശ്രമിച്ചതിനും മുൻ യുഎസ് ആർമി ഇന്റലിജൻസ് ഉദ്യോഗസ്ഥനെ ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.ടെക്സസിലെ വിൽസ് പോയിന്റിലെ 25 കാരനായ കോർബിൻ ഷുൾട്സിനെയാണ് തടവ് ശിക്ഷിച്ചത്. യുഎസ് സൈനിക ദേശീയ പ്രതിരോധ രഹസ്യ വിവരങ്ങൾ ശേഖരിച്ച് ചൈനീസ് സർക്കാറിനു കൈമാറുന്നതുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഷുൾട്സ് , 42,000 ഡോളറിൽ കൂടുതൽ കൈപറ്റാൻ ഗൂഢാലോചന നടത്തിയതിഎന്നതിനാണ് 84 മാസം ഫെഡറൽ ജയിലിൽ തടവ് ശിക്ഷക്കു വിധിച്ചത് .
2024 മാർച്ചിൽ അറസ്റ്റിലായ ഷുൾട്സ് കുറ്റം സമ്മത്തിച്ചു. 2022 മെയ് മുതൽ അറസ്റ്റ് വരെ നിരവധി സങ്കീർണ സൈനിക രഹസ്യ വിവരങ്ങൾ ചൈനക്കു വിറ്റതായി അദ്ദേഹം സമ്മതിച്ചു.ഫൈറ്റർ ജെറ്റ് മാനുവലുകൾ, മിസൈലുകളെക്കുറിച്ചുള്ള രേഖകൾ, ബീജിംഗിന്റെ തായ്‌വാൻ ഭീഷണിയുമായി ബന്ധപ്പെട്ട രേഖകൾ , റഷ്യ ഉക്രെയ്‌നിനെ ആക്രമിച്ചതിൽ നിന്ന് പഠിച്ച പാഠങ്ങൾ, നാറ്റോ സൈനിക വിന്യാസ സ്ഥലങ്ങൾ, കൊറിയൻ ഉപദ്വീപിലും ഫിലിപ്പീൻസിലും യുഎസ് സൈനികാഭ്യാസങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ, വലിയ തോതിലുള്ള യുദ്ധ പ്രവർത്തനങ്ങളിൽ ആളില്ലാ വ്യോമ സംവിധാനങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ എന്നിവ ചൈനക്ക് കൈമാറിയ രഹസ്യ രേഖകളിൽ ഉൾപ്പെടുന്നു.”നമ്മുടെ ദേശീയ പ്രതിരോധ വിവരങ്ങൾ മോഷ്ടിക്കാനുള്ള ശ്രമങ്ങളിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന അക്ഷീണം പ്രവർത്തിക്കുന്നു, കൂടാതെ സൈനികരാണ് പ്രധാന ലക്ഷ്യം,” എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ബുധനാഴ്ച പ്രസ്താവിച്ചു,