-പി പി ചെറിയാൻ
അറ്റ്ലാന്റ(ജോർജിയ):അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ നിയമപരമായ പദവി എടുത്തുകളയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് കോടതി ഉത്തരവിട്ടു ഇതിനെ തുടർന്ന് വിദ്യാർത്ഥി വിസകൾ പുനഃസ്ഥാപിച്ചു, വിദ്യാർത്ഥി വിസ പുനഃസ്ഥാപിക്കപ്പെട്ടവരിൽ അധികവും ഇന്ത്യൻ വിദ്യാർഥികളാണ്.
ജോർജിയയിലെ വടക്കൻ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി വിക്ടോറിയ എം. കാൽവെർട്ടിന്റെ വിധി ഈ വിദ്യാർത്ഥികൾക്കെതിരായ നാടുകടത്തൽ നടപടികൾ തുടരുന്നതിൽ നിന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനെ (ഐസിഇ) തടഞ്ഞു.
അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (എഐഎൽഎ) വിവരം അനുസരിച്ചു ട്രൂമ്പിന്റെ നിർദ്ദേശം ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യൻ വിദ്യാർത്ഥികളെയാണ്. എഐഎൽഎ അവലോകനം ചെയ്ത 327 വിസ റദ്ദാക്കൽ കേസുകളിൽ 50% ഇന്ത്യൻ പൗരന്മാരാണ്.
ഈ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും എഫ്-1 വിസയിലായിരുന്നു, പലരും ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (ഒപിടി) പ്രോഗ്രാമിൽ പങ്കെടുത്തു – എച്ച്-1ബി വർക്ക് വിസകളിലേക്കുള്ള ചവിട്ടുപടിയായി എസ് ടി ഇ എം മേഖലകളിലെ ബിരുദധാരികൾ പലപ്പോഴും ഉപയോഗിക്കുന്ന താൽക്കാലിക തൊഴിൽ അംഗീകാര പാത. ഒപിടി സ്റ്റാറ്റസ് നഷ്ടപ്പെടുന്നത് അവർക്ക് യുഎസിൽ തൊഴിൽ നേടാൻ കഴിയില്ല എന്നതിന്റെ മുൻ സൂചന യാണ്.
ജോർജിയയിലെഎ സി എൽ യു ഫയൽ ചെയ്ത കേസിൽ, വിസ ലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, “ഓരോ വാദിയും ഉൾപ്പെടെ വിദ്യാർത്ഥികളെ പഠനം ഉപേക്ഷിക്കാനും ‘സ്വയം നാടുകടത്താനും’ നിർബന്ധിക്കാനുള്ള” ശ്രമമായാണ്കോടതി വിശേഷിപ്പിച്ചത്. വാദികളുടെ കൂട്ടത്തിൽ ബിരുദദാനത്തിന്റെ വക്കിലുള്ള വിദ്യാർത്ഥികളോ നിയമപരമായ, അംഗീകൃത ജോലിയിൽ പങ്കെടുക്കുന്നവരോ ഉൾപ്പെടുന്നു. കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ക്രിമിനൽ അല്ലെങ്കിൽ അച്ചടക്ക രേഖകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കെതിരായ രാഷ്ട്രീയ പ്രേരിതമായ അടിച്ചമർത്തൽ എന്ന് വിളിക്കുന്നതിനെ കേസ് ചോദ്യം ചെയ്തു. “അമേരിക്കൻ മണ്ണിലുള്ള എല്ലാവരെയും ഭരണഘടന സംരക്ഷിക്കുന്നു,” ജോർജിയയിലെഎ സി എൽ യൂ വിലെ സീനിയർ സ്റ്റാഫ് അറ്റോർണി അകിവ ഫ്രീഡ്‌ലിൻ പറഞ്ഞു. “ഇമിഗ്രേഷൻ സ്റ്റാറ്റസ് നഷ്ടപ്പെടുത്തുമെന്നും അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും വിദ്യാർത്ഥികളെ അന്യായമായി ഭീഷണിപ്പെടുത്തുന്നതിന് ട്രംപ് ഭരണകൂടത്തിന് ന്യായമായ നടപടിക്രമങ്ങൾ അവഗണിക്കാൻ കഴിയില്ല.”