ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ മേധാപട്കറെ അറസ്റ്റു ചെയ്തു.
ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് ഡല്‍ഹി പൊലീസ് മേധാപട്കറെ അറസ്റ്റു ചെയ്തത്. 24 വര്‍ഷം മുമ്പുള്ള കേസില്‍ ഡല്‍ഹി സെഷന്‍സ് കോടതി മേധാപട്കര്‍ക്കു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.
മേധാപട്കറുടെ നേതൃത്വത്തില്‍ നടന്ന നര്‍മ്മദ ബച്ചാവോ സമരത്തിന് 2000 നവംബറില്‍ 40,000 രൂപയുടെ ചെക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ അത്തരത്തില്‍ ഒരു അക്കൗണ്ടേ ഉണ്ടായിരുന്നില്ലെന്നും 2000ല്‍ മേധാപട്കര്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അന്ന് സക്‌സേന നാഷണല്‍ കൗണ്‍സില്‍ ഓഫ് സിവില്‍ ലബര്‍ട്ടീസ് എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു.
