കാസര്‍കോട്: തൊഴില്‍ ചെയ്തു മാന്യമായി ജീവിക്കാന്‍ അനുവദിക്കണമെന്നും നിരന്തരമായി അനീതി തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു അംഗവൈകല്യമുള്ള അറുപതുകാരന്‍ സ്വന്തം കടയ്ക്കുള്ളില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു.
പെര്‍ള ചെക്ക് പോസ്റ്റിനടുത്തെ ലോട്ടറി വില്‍പ്പനക്കാരന്‍ കണ്ണാടിക്കാനയിലെ മൊയ്തീന്‍ കുഞ്ഞിയാണ് നീതിക്കുവേണ്ടിയും മാന്യമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയും സത്യാഗ്രഹം ആരംഭിച്ചിട്ടുള്ളതെന്ന് ആദ്ദേഹമറിയിച്ചു.
ഒരു മാസം മുമ്പു തന്റെ ലോട്ടറി കടയിലെത്തിയ എക്സൈസ് സംഘം കടയില്‍ ചാരായ കച്ചവടം നടത്തുന്നെന്നാരോപിച്ചു തന്നെ അറസ്റ്റു ചെയ്തുവെന്നു മൊയ്തീന്‍ ബദിയഡുക്ക പൊലീസില്‍ പരാതിപ്പെട്ടു. 22 ദിവസം തടവു ശിക്ഷ അനുഭവിച്ച താന്‍ പിന്നീട് ജാമ്യത്തിലിറങ്ങി. ആഴ്ചയില്‍ ഒരു ദിവസം എന്ന കണക്കില്‍ 10 തവണ എക്സൈസ് ഓഫീസില്‍ പോയി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥയത്രെ. അതനുസരിച്ച് എക്സൈസ് ഓഫീസില്‍ എത്തുമ്പോള്‍ അവര്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതു പതിവാക്കിയിരുന്നുവത്രെ. അതിനാല്‍ നാലുതവണ പോയി ഒപ്പിട്ടശേഷം ആ ഏര്‍പ്പാട് മൊയ്തീന്‍ മതിയാക്കി. അതിനു ശേഷം എക്സൈസുകാര്‍ താന്‍ കടയിലില്ലാത്തപ്പോള്‍ വന്നു സാധനങ്ങള്‍ വലിച്ചെറിയുകയും നശിപ്പിക്കുയും തന്നെ കാണുമ്പോള്‍ ഭീഷണിപ്പെടുത്തുകയും അക്രമിക്കാന്‍ തുനിയുകയുമാണത്രെ. ഇത് അസഹനീയമായപ്പോള്‍ ഏതാനും ദിവസം മുമ്പു കൈഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയും പരിയാരത്തു ചികിത്സ നടത്തുകയും ചെയ്തു. തുടര്‍ന്നും ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കാനുള്ള സ്വാഭാവിക നീതിക്കുവേണ്ടി താന്‍ നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്നു മൊയ്തീന്‍ പറയുന്നു. 25 വര്‍ഷം മുമ്പ് മൊയ്തീനെതിരെ കേസുകളുണ്ടായിരുന്നു. അതിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്തു.ഇപ്പോള്‍ തികച്ചും മാന്യമായി ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു വിഘാതവുമായി നില്‍ക്കുന്നതു സര്‍ക്കാര്‍ ജീവനക്കാരാണെന്നു മൊയ്തീന്‍ വിലപിക്കുന്നു.
