കാസര്‍കോട്: വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത മാനേജ്‌മെന്റ് കമ്മിറ്റി കാസര്‍കോട് ജില്ലയിലെ 39 റേഞ്ച് കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി. തളങ്കര റേഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തളങ്കര പോസ്‌റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച് മാലിക്ദിനാര്‍ പള്ളി ഖത്തീബ് മജീദ് ബാഖഫി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജി തളങ്കര ആധ്യക്ഷം വഹിച്ചു. അബ്ദുല്‍ അര്‍സാദ് മൗലവി, എ.പി അബ്ദുല്‍ റഹ്‌മാന്‍ മൗലവി, വെല്‍ക്കം മുഹമ്മദ് ഹാജി, ഹനീഫ് പള്ളിക്കാല്‍, അബ്ദുല്ല ഹാജി പടിഞ്ഞാര്‍, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, അഷ്‌റഫ് ഹസ്‌നവി സംസാരിച്ചു.
