കാണാതായ വിദ്യാര്‍ഥികളായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദാവങ്കരെ ഹാരപ്പനഹള്ളി ജിത്തിനകട്ടെ സ്വദേശി മദ്ദനസ്വാമി (18), ബാന്ദ്രി സ്വദേശിനി ദീപിക (18) എന്നിവരാണ് മരിച്ചത്. മദ്ദനസ്വാമിയും ദീപികയും ഹരപ്പനഹള്ളി ഗവ.പിയു കോളേജില്‍ രണ്ടാം പിയുസി പരീക്ഷ എഴുതിയിരുന്നു. ഏപ്രില്‍ 15 ന് പി.യു.സി ഫലം പ്രഖ്യാപിച്ചതു മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ ബന്ധപ്പെട്ടപ്പോള്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫായ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് മദ്ദനസ്വാമിയുടെ പിതാവ് പൂജാര ഗോണപ്പ ഹാരപ്പനഹള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച വൈകീട്ട് അനന്തനഹള്ളി ഗവണ്‍മെന്റ് ഐടിഐക്ക് എതിര്‍വശത്തുള്ള വനത്തിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഹാരപ്പനഹള്ളി പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇരുവരും പി.യു.സി പരീക്ഷയില്‍ വിജയിച്ചിരുന്നു. ദീപികയ്ക്ക് 438 ഉം മദ്ദനസ്വാമിക്ക് 373 ഉം സ്‌കോര്‍ ലഭിച്ചിരുന്നു.
