9 നിലകളിൽ അത്യാധുനിക സംവിധാനങ്ങൾ; പുതിയ എകെജി സെന്റർ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരമായ എകെജി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ മന്ദിരത്തിനു മുന്നിൽ സ്ഥാപിച്ച എകെജിയുടെ അർധകായ പ്രതിമയും അനാഛാദനം ചെയ്യും.
32 സെന്റ് ഭൂമിയിൽ 9 നിലകളിലാണ് പുതിയ ആസ്ഥാന മന്ദിരം നിർമിച്ചിട്ടുള്ളത്. താഴത്തെ 3 നിലകളിൽ ഓഫിസും സമ്മേളന ഹാളും യോഗങ്ങൾ നടത്താനുള്ള മുറികളുമാണ്. ഇതിനു മുകളിൽ നേതാക്കൾക്കുള്ള താമസ സൗകര്യവുമുണ്ട്. സെക്രട്ടറിയേറ്റ് അംഗങ്ങളുടെ ഓഫിസുകളും ഇവിടുണ്ടാകും.
ഏറ്റവും മുകളിലെ മുറിയിൽ ഭക്ഷണ ഹാളും വ്യായാമ സൗകര്യങ്ങളും. താഴെ 2 ഭൂഗർഭ അറകളിലായി 40 വാഹനങ്ങൾക്കുള്ള പാർക്കിങ് സംവിധാനവുമുണ്ട്.
പുതിയ എകെജി സെന്റർ വരുന്നതോടെ പഴയ എകെജി സെന്റർ പഠന ഗവേഷണ കേന്ദ്രമാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page