‘എന്റെ ഫോണ്‍ തിരികെ തരുമോ? അതോ ഞാന്‍ എന്റെ ചെരിപ്പു കൊണ്ട് അടിക്കണോ?’; മൊബൈല്‍ഫോണ്‍ തടഞ്ഞുവച്ച അധ്യാപികയെ കോളേജ് വിദ്യാര്‍ത്ഥിനി ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്

വിജയനഗരം: മൊബൈല്‍ പിടിച്ചുവച്ച അധ്യാപികയെ കോളേജ് വിദ്യാര്‍ത്ഥിനി ചെരിപ്പുകൊണ്ട് മുഖത്തടിച്ചു.
ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്.
മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെയാണ് വിദ്യാര്‍ത്ഥിനി പ്രകോപിതയായത്. വിദ്യാര്‍ത്ഥിനി അധ്യാപികയുമായി തര്‍ക്കിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. തുടര്‍ന്ന് രോഷാകുലയായ വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥിനി ചെരിപ്പുകള്‍ ഊരിമാറ്റി ‘എന്റെ ഫോണ്‍ തിരികെ തരുമോ അതോ ചെരിപ്പ് കൊണ്ട് അടിക്കണോ?’ എന്ന് അധ്യാപികയോട് ആക്രോശിക്കുകയായിരുന്നു. ഫോണ്‍ തിരികെ ലഭിക്കാതിരുന്നതോടെ ചെരിപ്പൂരി അടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. സംഭവം കണ്ടവര്‍ ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാലതോടെ പെണ്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയിട്ടത്.
‘ഇന്നത്തെ കുട്ടികള്‍ അധ്യാപകര്‍ക്ക് നല്‍കുന്ന ബഹുമാനമാണിത്. തെറ്റ് കുട്ടികളുടേതല്ല, മറിച്ച് മാതാപിതാക്കളുടെയും അധ്യാപകരുടെയും തന്നെയാണ്. ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അധ്യാപകര്‍ ബഹുമാനം പ്രതീക്ഷിക്കുന്നത് ശരിയാണോ?-ചിലര്‍ ചോദിക്കുന്നു.
മറ്റൊരാള്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തി- ‘ഇവിടെ 100 ശതമാനം തെറ്റുകാര്‍ മാതാപിതാക്കളാണ്. അവര്‍ കുട്ടികളെ അമിതമായി ലാളിച്ചു വളര്‍ത്തുകയും അടിസ്ഥാന ഉത്തരവാദിത്തങ്ങള്‍ പഠിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. ഭാവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നു’. ചിലര്‍ കുട്ടിയുടെ ഭാഗത്തു നിന്നും ചിന്തിച്ചു-, ‘എല്ലാത്തിനും നമ്മള്‍ കുട്ടികളെ കുറ്റപ്പെടുത്താന്‍ തിടുക്കം കാണിക്കുന്നു. അധ്യാപകര്‍ക്കും തെറ്റുപറ്റും’.
‘സ്മാര്‍ട്ട്ഫോണുകളുടെ യുഗം ആരംഭിച്ചതുമുതല്‍, ഇതാണ് സംഭവിക്കുന്നത്. പണം പിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും മാതാപിതാക്കളും ഈ സാഹചര്യത്തില്‍ തുല്യ ഉത്തരവാദിത്തം പങ്കിടുന്നു’- മറ്റു ചിലരിലൊരാള്‍ പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page