പ്രസിദ്ധമായ ഒളയം മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം

കുമ്പള: പ്രസിദ്ധമായ ഒളയം മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകും. രാവിലെ 10.30 ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ ഹാജി അടുക്കം പതാക ഉയർത്തും. തുടർന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ ഫഖ്റുദ്ദീൻ കുനിൽ ഉറൂസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. രാത്രി എട്ടുമണിക്ക് ആരംഭിക്കുന്ന ഉറൂസ് പരിപാടികൾ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്യും. സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവരം അധ്യക്ഷത വഹിക്കും. കാസർകോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യ അതിഥി ആയിരിക്കും. ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര മുഖ്യപ്രഭാഷണം നടത്തും. ഹാഫിദ് മുഹമ്മദ് അൻവർ ഒളയം, മുഹമ്മദ് ഹസ്സൻ ദാരിമി, എ.കെ.എം അഷ്റഫ് എംഎൽഎ തുടങ്ങിയവർ സംബന്ധിക്കും. തുടർന്നുള്ള ദിവസങ്ങളിൽ റഹ്മത്തുള്ള സഖാഫി എളമരം, ഷമീർ ദാരിമി കൊല്ലം, ഹനീഫ് നിസാമി മൊഗ്രാൽ, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഇ.പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം, മുനീർ ഹുദവി വിളയിൽ, സയ്യിദ് മഷ്ഹൂദ് തങ്ങൾ കൂറ, ഹാമിദ് യാസീൻ ജൗഹരി കൊല്ലം, ഷെഫീഖ് ബദരി അൽ ബാഖവി കടക്കാൽ, അനസ് അമാനി പുഷ്പഗിരി, നൗഷാദ് ബാഖവി ചിറയിൻകീഴ്, ഹാഫിള് അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ, മുഹമ്മദ് ഫാസിൽ നൂറാനി, കുമ്മനം അസ്ഹറുദ്ദീൻ നിസാമി, സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ, നൗഫൽ സഖാഫി കളസ, അബ്ദുൾ റസാക്ക് അബ്രാരി പത്തനംതിട്ട, തുടങ്ങിയ പ്രഭാഷകരും സാദാത്തുക്കളും സംബന്ധിക്കും. മെയ് 10ന് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.എസ് ജാഫർ സാദിഖ് തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിക്കും. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഒളയം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. മെയ് 11 ന് രാവിലെ 8 30ന് മൗലീദ് പാരായണത്തിന് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. തുടർന്ന് അന്നദാനം നൽകും. വാർത്താസമ്മേളനത്തിൽ മുഹമ്മദ് ഹസ്സൻ ദാരിമി, അബ്ദുൽ സമദ് കജ, അഷറഫ് ഒ.എം, മുഹമ്മദ് ഹാജി കോട്ട, അബ്ദുൾ റസാക്ക് ഓണന്ത, യൂസുഫ് തറവാട് എന്നിവർ സംബന്ധിച്ചു.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark