കാസർകോട്: ചെറുവത്തൂർ കൊവ്വൽ ഐസ് പ്ലാൻ സമീപത്തുള്ള വാടക ക്വാർട്ടേഴ്സിന് സമീപത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. 170 സെന്റീമീറ്റർ നീളമുണ്ട് കഞ്ചാവ് ചെടിക്ക്. ആരാണ് നട്ടു പരിപാലിക്കുന്നതെന്ന് കണ്ടെത്താനായില്ല. നാട്ടുകാരുടെ വിവരത്തെ തുടർന്ന് നീലേശ്വരം എക്സൈസ് ഇൻസ്പെക്ടർ വൈശാഖും സംഘവും ആണ് ഇവിടെ പരിശോധനയ്ക്ക് എത്തിയത്. ചെടി വേരോടെ വെട്ടിയെടുത്ത് റേഞ്ച് ഓഫീസിലേക്ക് മാറ്റി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ അനീഷ് കുമാർ, പ്രിവന്റിവ് ഓഫീസർ എം എം പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദിനൂപ്, ശൈലേഷ്, ഡ്രൈവർ രാജീവൻ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
