ഒന്നിനു പിറകെ ഒന്‍പതു ഭാര്യമാരും ഉപേക്ഷിച്ചു പോയി; പത്താംഭാര്യയോട് ഭര്‍ത്താവ് ചെയ്തത് ഇങ്ങനെ

ന്യൂദെല്‍ഹി: ഒന്‍പതു ഭാര്യമാരും ഉപേക്ഷിച്ചു പോയി; പത്താംഭാര്യയും തന്നെ ഉപേക്ഷിക്കുമെന്ന് ഭയന്ന ഭര്‍ത്താവ് ചെയ്തത് കടുംകൈ. മോഷണക്കുറ്റം ആരോപിച്ച് പത്താംഭാര്യയെ തല്ലിക്കൊന്ന് മൃതദേഹം കാട്ടിനകത്ത് കരിയിലകള്‍ കൊണ്ട് മൂടി വച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഛത്തീസ്ഗഡ്, ജാഷ്പൂര്‍ജില്ലയിലെ ധുലാറാം (42)ആണ് അറസ്റ്റിലായത്. പത്താംഭാര്യയായ ബസന്തി റായ് (28)ആണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടില്‍ നിന്നു അരി, എണ്ണ, വസ്ത്രങ്ങള്‍ എന്നിവ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതക വിവരം ആരും അറിഞ്ഞിരുന്നില്ല. കാട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ധുലാറാം അക്രമസ്വഭാവക്കാരനാണെന്നും ഇതു കാരണം ഒന്‍പതു ഭാര്യമാരും ഉപേക്ഷിച്ചു പോയതായും പത്താം ഭാര്യയും ഉപേക്ഷിച്ചേക്കുമോയെന്ന ഭയം കാരണമാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് മരണപ്പെട്ടു; രണ്ടാം ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടി, മൂന്നാം വിവാഹത്തിനു പത്ര പരസ്യം നല്‍കിയ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിക്കെതിരെ കേസ്

You cannot copy content of this page