ജയ്പൂര്‍: പതിനേഴുകാരനെ വശീകരിച്ച് കൊണ്ടു പോയി ഒരാഴ്ചക്കാലം ഹോട്ടല്‍ മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ യുവതിയെ 20 വര്‍ഷത്തെ തടവിനും 45,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മുപ്പതു വയസുകാരിയായ ലാലിഭായ് മോഗിയെ ആണ് ബുണ്ടി പോക്‌സോ കോടതി ശിക്ഷിച്ചത്. 2023 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനു ഇരയായ പതിനേഴുകാരന്റെ മാതാവാണ് കേസിലെ പരാതിക്കാരി. മോഗിയ തന്റെ മകനെ വശീകരിച്ച് ജയ്പൂരിലേക്ക് കൊണ്ടു പോയി ഹോട്ടലില്‍ മുറിയെടുക്കുകയും മദ്യം നല്‍കിയ ശേഷം ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
