റാഞ്ചി: ജാര്‍ഖണ്ഡില്‍ ഉപേക്ഷിക്കപ്പെട്ട കല്‍ക്കരി ഖനിയിലുണ്ടായ തീപിടിത്തം സമീപ ഗ്രാമത്തിലേക്കു വ്യാപിക്കുന്നു. രാംഗഡ് ജില്ലയിലെ രാജറപ്പയിലെ ഖനിയിലുണ്ടായ തീപിടിത്തമാണ് അതിവേഗം പടരുന്നത്. സമീപത്തെ ഗ്രാമത്തിനു 500 മീറ്റര്‍ അകലെ വരെ തീ എത്തിയെന്നാണ് വിവരം. പതിനായിരത്തോളം പേര്‍ ഇവിടെ പാര്‍ക്കുന്നുണ്ടെന്നാണ് കണക്ക്. തീ ഉടന്‍ അണയ്ക്കാനായില്ലെങ്കില്‍ ഇവര്‍ക്കു ഗ്രാമത്തില്‍ നിന്നു പലായനം ചെയ്യേണ്ടി വരും. എന്നാല്‍ തീ അണയ്ക്കാന്‍ ശ്രമം തുടരുന്നതായി അധികൃതര്‍ അറിയിച്ചു. ഖനന മേഖലയിലെ വിദഗ്ധരുടെ സഹായം ഇതിനു തേടിയതായും വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഖനിയുടെ അടിത്തട്ടിലുണ്ടായ തീപിടിത്തം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതാണ് അത്യാഹിതത്തിനു ഇടയാക്കിയതെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു. അതിനിടെ തീപിടിത്തത്തെ തുടര്‍ന്ന് രാസവസ്തുക്കളുടെ സാന്നിധ്യമുള്ള കറുത്ത പുക മേഖലയാകെ പടര്‍ന്നിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു ഇതു ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
