പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ തുടങ്ങി. യേശുദേവന്റെ ഉയിര്‍പ്പിന്റെ അനുസ്മരണവുമായി ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു. യേശുവിന്റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു. കുരിശുമരണത്തിന് ശേഷമുള്ള മൂന്നാംനാളില്‍ യേശുദേവന്‍ ഉയിര്‍ത്തെഴുന്നേറ്റെന്നാണ് വിശ്വാസം. ഈ ദിവസമാണ് സ്‌നേഹസന്ദേശവുമായി ഈസ്റ്റര്‍ ആഘോഷിക്കുന്നത്. 50 ദിവസത്തെ നോമ്പാചരണത്തിനൊടുവിലാണ് പ്രത്യാശയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തിരുനാളായ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
ഈസ്റ്റര്‍ കാസര്‍കോട് ജില്ലയിലും ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും പള്ളികളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു. കയ്യാര്‍ ക്രിസ്തുരാജ ക്ഷേത്രത്തില്‍ നടന്ന ബലിപൂജയ്ക്ക് ഫാദര്‍ റോയ്സ്റ്റാന്‍ മാടത്ത നേതൃത്വം നല്‍കി. കയ്യാര്‍ ക്രിസ്തുരാജ പള്ളി വികാരി ഫാദര്‍ വിശാല്‍ മോനിസ് പങ്കെടുത്തു.
