വ്യാജരേഖകള്‍ ചമച്ച് മുഖ്യമന്ത്രിയുടെ ചികിത്സാ ഫണ്ടില്‍ നിന്നു മൂന്നു ഡോക്ടര്‍മാര്‍ ചേര്‍ന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. പാവപ്പെട്ട രോഗികള്‍ക്കു അടിയന്തിര ചികിത്സ നല്‍കുന്നതിനുള്ള ഫണ്ടാണ് ഡോക്ടര്‍മാര്‍ അടിച്ചുമാറ്റിയത്. 2023 മെയ് മുതല്‍ ജൂലായ് വരെയുള്ള സമയത്താണ് തട്ടിപ്പ് നടത്തിയത്. ഇതു സംബന്ധിച്ച് ഖഡക്പാഡ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എക്കണോമിക് ഒഫന്‍സ് വിഭാഗത്തിനു കൈമാറി.
