കാസര്‍കോട്: പതിനാറുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം പതിവാക്കിയ കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. പെരിയ, അള്ളറണ്ടയിലെ ശ്രീനാഥി(27)നെയാണ് റിമാന്റ് ചെയ്തത്. ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്ന വീഡിയോ സഹിതമാണ് പെണ്‍കുട്ടി ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊറുതി മുട്ടിയാണ് പെണ്‍കുട്ടി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. പെണ്‍കുട്ടി നല്കിയ പരാതിയില്‍ പോക്സോ പ്രകാരം കേസെടുത്ത ബേക്കല്‍ പൊലീസ് ശ്രീനാഥിനെതിരെ എസ്.സി ആക്ടും ഉള്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് സ്പെഷ്യല്‍ സ്ക്വാഡ് ഏറ്റെടുത്തത്. കേസിന്റെ ഫയലുകളെല്ലാം ശനിയാഴ്ച തന്നെ എസ്.എം.എസ് ഏറ്റുവാങ്ങി. ജയിലിലായ പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പു നടത്തിയ ശേഷം വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
