ഉത്തര്‍പ്രദേശ്: യുപിയില്‍ മകളുടെ ഭര്‍തൃപിതാവിനൊപ്പം ഒളിച്ചോടി പോയി നാല് കുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം അലിഗഢില്‍ ഒരു യുവതി തന്റെ മകളുടെ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടി ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് സമാനമായ മറ്റൊരു സംഭവം പുറത്ത് വന്നിരിക്കുന്നത്. യുപിയിലെ ബദൗണ്‍ സ്വദേശിനി മംമ്ത എന്ന സ്ത്രീയാണ് തന്റെമകളുടെ ഭര്‍തൃപിതാവായ ശൈലേന്ദ്ര(44)യോടൊപ്പം ഒളിച്ചോടി പോയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും എല്ലാമെടുത്താണ് ഷൈലേന്ദ്രയ്‌ക്കൊപ്പം മമ്ത ഒളിച്ചോടിയതെന്ന് മമ്തയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍ പറഞ്ഞു.
43 കാരിയായ മംമ്തയുടെ നാല് കുട്ടികളില്‍ ഒരാള്‍ 2022 ലാണ് വിവാഹിതയായത്. ഈ മകളുടെ ഭര്‍ത്താവിന്റെ പിതാവാണ് ഷൈലേന്ദ്ര. ലോറി ഡ്രൈവറായ സുനില്‍ ദൂരയാത്രകള്‍ക്കായി പോകാറുണ്ടായിരുന്നു. വീട്ടില്‍ സുനില്‍കുമാര്‍ ഇല്ലാതിരിക്കുന്ന സമയത്ത് മംമ്ത പലപ്പോഴും ശൈലന്ദ്രയെ വിളിച്ച് വരുത്താറുണ്ടെന്നും ബന്ധുവായതിനാല്‍ തങ്ങള്‍ക്ക് മറ്റ് സംശയങ്ങള്‍ തോന്നിയിരുന്നില്ല എന്നും അയല്‍ക്കാര്‍ പറഞ്ഞു. അതേസമയം ആഴ്ചയില്‍ മൂന്ന് ദിവസവും മാതാവ് ശൈലേന്ദ്രനെ വീട്ടിലേക്ക് വിളിച്ച് വരുത്താറുണ്ടെന്നും, അയാള്‍ വന്നാല്‍ തങ്ങളോട് മറ്റൊരു മുറിയേക്ക് പോകാന്‍ ആവശ്യപ്പെടാറുണ്ടെന്നും യുവതിയുടെ മക്കളിലൊരാളായ സച്ചിന്‍ പറഞ്ഞു. വിഷയത്തില്‍ കുടുംബത്തിന്റെ വാദങ്ങള്‍ ശരിവെച്ച് കൊണ്ട് അയല്‍ക്കാരും രംഗത്തെത്തി. മാസത്തില്‍ രണ്ട് തവണ മാത്രമാണ് താന്‍ വീട്ടില്‍ വരാറുള്ളതെന്നും ദൂരയാത്രകള്‍ക്ക് പോകുമ്പോള്‍ ലഭിക്കുന്ന തുക ഞാന്‍ വീട്ടിലേക്ക് അയക്കാറുണ്ടെന്നും എന്നാല്‍ മംമ്ത ഇവിടെ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
ശൈലേന്ദ്രയ്ക്കെതിരെ ഭര്‍ത്താവ് സുനില്‍കുമാര്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ ഉചിതമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
