-പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: വടിവാളുമായി ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരു സ്ത്രീയെ എഫ്ബിഐ ഏജന്റ് ആറു തവണ വെടിവച്ചു. ആന്‍ഡേഴ്സണ്‍ റോഡിനും ഡെല്‍ പാപ്പ സ്ട്രീറ്റിനും സമീപമാണ് സംഭവം. വെടിയേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം ആശുപത്രി പുറത്തുവിട്ടിട്ടില്ല.
ഹൂസ്റ്റണിന്റെ തെക്ക് ഭാഗത്ത് സ്ട്രീറ്റിനും സമീപം വടിവാളുയര്‍ത്തി ഭീഷണി മുഴക്കിയ ഒരു സ്ത്രീയെയാണ് എഫ്ബിഐ ഏജന്റ് ആറ് തവണ വെടിവച്ചത്.
വെടിവയ്പ്പിന് തൊട്ടുമുമ്പ് നിരവധി ആളുകള്‍ സ്ത്രീയെ മര്‍ദ്ദിച്ചതായി സാക്ഷികള്‍ പറയുന്നു. അവര്‍ ഏജന്റിനെ ഭീഷണിപ്പെടുത്തിയതായും വടിവാളുകൊണ്ട് നിലത്ത് അടിക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.
വെടിയേറ്റ ശേഷം, ‘താന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നില്ല’ എന്ന് സ്ത്രീ നിലവിളിച്ചു. സ്ത്രീയെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവരുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.