കണ്ണൂര്‍: കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടില്‍ സിജോ ജോസഫിനെയാണ്(35) പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളുടെ ആള്‍ട്ടോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നല്‍കിയത് സിജോയാണെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവില്‍ എത്തിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. തോക്കുമായി ഓട്ടോറിക്ഷയില്‍ എത്തിയാണ് രാധാകൃഷ്ണനെ വെടിവെച്ചു കൊന്നത്. എസ്.ഐ സി.സനീത്, എ.എസ്.ഐ ചന്ദ്രന്‍, സി.പി.ഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. മാര്‍ച്ച്-20 നാണ് രാധാകൃഷ്ണന്‍ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്.
