കാസര്‍കോട്: നഗ്നതാ പ്രദര്‍ശനത്തില്‍ പൊറുതി മുട്ടിയ പതിനാറുകാരി, യുവാവിന്റെ ചിത്രങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി. സംഭവത്തില്‍ പോക്സോ പ്രകാരം കേസെടുത്ത ബേക്കല്‍ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. പെരിയക്ക് സമീപത്തെ ശ്രീനാഥി(27)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റു ശനിയാഴ്ച ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. പെരിയ ദേശീയപാതയില്‍ നിന്നു നാലുകിലോ മീറ്റര്‍ അകലെയാണ് സംഭവം. പെണ്‍കുട്ടിക്കു നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം പതിവാണത്രെ. പല തവണ താക്കീത് ചെയ്തിട്ടും യുവാവിന്റെ ‘രോഗം’ മാറിയില്ല. ഇതില്‍ പൊറുതിമുട്ടിയ പെണ്‍കുട്ടി കഴിഞ്ഞ ദിവസം യുവാവിന്റെ ലീലാവിലാസം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പൊലീസിനു കൈമാറുകയുമായിരുന്നു. പോക്സോ കേസെടുത്ത പൊലീസ് എസ്.സി ആക്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
