കാഞ്ഞങ്ങാട്: ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ വലിയ അപകടത്തിലാണെന്നു പ്രൊഫ. കാനാ എം സുരേശന്‍ ആശങ്കപ്പെട്ടു.
കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം കൊടക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കപടശാസ്ത്രങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും തഴച്ചുവളരുന്നു. ജുഡീഷ്യറിയും എക്‌സിക്യുട്ടീവും പ്രസും വലിയ അപകടത്തിലായിരിക്കുന്നു. മനുഷ്യര്‍ക്കു രോഗം വരുന്നതു എന്‍ഡോസള്‍ഫാന്‍ കൊണ്ടു മാത്രമല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശാസ്ത്രമാണു ശരിയെന്നും പാരമ്പര്യങ്ങള്‍ നിരാകരിക്കേണ്ടവയാണെങ്കില്‍ അവയെ തട്ടിത്തെറിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.ടി കാര്‍ത്യായനി ആധ്യക്ഷ്യം വഹിച്ചു. പി.പി പ്രസന്നകുമാരി, ഇ. കുഞ്ഞിരാമന്‍, എ.വി രമണി, ടി.വി ശ്രീധരന്‍, സി.എം വിനയചന്ദ്രന്‍, പി.പി രാജന്‍, എ.എം ബാലകൃഷ്ണന്‍, പ്രദീപ് കൊടക്കാട്, പി.പി സുകുമാരന്‍ പ്രസംഗിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.