കണക്റ്റിക്കട്ട് :യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ജനിച്ച ഒരു ഡോക്ടറോട് ഉടന്‍ രാജ്യം വിടണമെന്ന് ഫെഡറല്‍ എമിഗ്രേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
കണക്റ്റിക്കട്ടിലെ ക്രോംവെല്ലില്‍ നിന്നുള്ള ഫിസിഷ്യന്‍ ലിസ ആന്‍ഡേഴ്സനാണ് ഇതു സംബന്ധിച്ച ഇമെയില്‍ സന്ദേശം ലഭിച്ചത്. ‘നിങ്ങള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് വിടേണ്ട സമയമായി” എന്ന് സന്ദേശം ഓര്‍മ്മിപ്പിച്ചു.
നാടുകടത്തലുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ തുടരുന്നതിനാല്‍, സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അല്ലെങ്കില്‍ ‘സ്വയം നാടുകടത്തല്‍” നടത്താന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ പൗരന്മാരല്ലാത്തവരെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്.
എന്നാല്‍ 58 കാരിയായ ആന്‍ഡേഴ്സണ്‍ പെന്‍സില്‍വാനിയയില്‍ ജനിച്ചു, ഒരു യുഎസ് പൗരയാണ്.
രാജ്യത്ത് തുടരാന്‍ നിയമപരമായ പദവിയില്ലാത്ത വ്യക്തികള്‍ക്ക് വകുപ്പ് നോട്ടീസ് നല്‍കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന ഡിഎച്ച്എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘വ്യക്തമായി പറഞ്ഞാല്‍: നിങ്ങള്‍ ഒരു വിദേശിയാണെങ്കില്‍, യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ആയിരിക്കുക എന്നത് ഒരു പദവിയാണ് – ഒരു അവകാശമല്ല,’ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ രാജ്യത്തിന്റെ ഏറ്റവും നല്ല താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയും അതനുസരിച്ച് നിയമം നടപ്പിലാക്കുകയും ചെയ്യുന്നു-അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
