6 മാസത്തിനിടെ പഞ്ചാബിൽ 14 ഭീകരാക്രമണങ്ങൾ; തലയ്ക്കു 5 ലക്ഷം രൂപ വിലയിട്ട ഖലിസ്താൻ ഭീകരവാദിയെ യുഎസ് പിടികൂടി. വിട്ടുകിട്ടാൻ നടപടികളുമായി ഇന്ത്യ

വാഷിങ്ടൺ: കേന്ദ്രസർക്കാർ തലയ്ക്കു 5 ലക്ഷം രൂപ വിലയിട്ട ഖലിസ്താൻ ഭീകരവാദി യുഎസിൽ അറസ്റ്റിൽ. ഹാപ്പി പാസിയ എന്നറിയപ്പെടുന്ന ഹർപ്രീത് സിങ്ങിനെയാണ് യുഎസ് ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് പിടികൂടിയത്. കഴിഞ്ഞ 6 മാസത്തിനിടെ പഞ്ചാബിൽ 14 ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണ് പിടിയിലായത്. പാക്കിസ്താൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയും ഖലിസ്താനി ഭീകര സംഘടനയായ ബാബ്ബർ ഖൽസ ഇന്റർനാഷനലിന്റെയും സഹകരണത്തോടെയാണ് ഹർപ്രീത് ആക്രമണങ്ങൾ നടത്തിയത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ഇയാളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന് നേരത്തേ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഈ വർഷം ജനുവരിയിൽ അമൃത്സറിലെ ചെക്പോസ്റ്റിനു സമീപം പൊലീസ് വാഹനം പൊട്ടിത്തെറിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഇയാൾ ഏറ്റെടുത്തിരുന്നു. 2 ഖലിസ്താൻ ഭീകരവാദികളെ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. ബിജെപി മുൻ എംഎൽഎ മനോരഞ്ജൻ ഖാലിയയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തിലും ഹർപ്രീതിനു പങ്കുണ്ട്.
ഇയാളെ വിട്ടുകിട്ടാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page