കുവൈത്ത് സിറ്റി: ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ വിദൂര റോബോട്ടിക് ശസ്ത്രക്രിയകൾ നടത്തി ലോക റെക്കോർഡിട്ട് കുവൈത്ത്. വൃക്ക, പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച 5 രോഗികളെയാണ് മെഡ്ബോട്ട് എന്ന റോബോർട്ടിനെ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്. കുവൈത്തി ശസ്ത്രക്രിയ വിദഗ്ധൻ ഡോ. സാദ് അൽ ദോസാരി ചൈനയിലെ ഷാങ്ഹായിയിൽ ഇരുന്ന് ശസ്ത്രക്രിയകൾക്കു മേൽനോട്ടം വഹിക്കുകയായിരുന്നു. ടെലി റോബോട്ടിക് ശസ്ത്രക്രിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണിത്. 7000 കിലോമീറ്റർ അകലെയുള്ള ഡോക്ടറുടെ മേൽനോട്ടത്തിൽ തികച്ചും സുരക്ഷിതമായി ശസ്ത്രക്രിയകൾ നടത്താനായത് നേട്ടമാണെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇതിനകം 1800ലേറെ റോബോട്ടിക് ശസ്ത്രക്രിയകൾ കുവൈത്തിൽ നടന്നിട്ടുണ്ട്. 7 ശസ്ത്രക്രിയ റോബോട്ടുകൾ രാജ്യത്തെ ആശുപത്രികളിലുണ്ട്.
