ദുബായി: ദുബായിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പെരുമ്പള സ്വദേശിയും, സന്തോഷ് നഗർ മാരയിലെ താമസക്കാരനുമായ അബ്‌ദുൽ സത്താർ(54) ആണ് മരിച്ചത്. താമസ സ്ഥലത്ത് രാത്രി കിടന്നുറങ്ങിയ സത്താറിനെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടരവർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. 30 വർഷത്തോളമായി ജുമൈറ ഉമ്മു സഖീമിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണെന്ന് ദുബൈ കെഎംസിസി കാസർകോട് മണ്ഡലം ഭാരവാഹികൾ അറിയിച്ചു. പരേതനായ സുലൈമാന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഷംസാദ്, മക്കൾ: മുഹമ്മദ് ഷഹാൻ, അബ്‌ദുല്ല, ഫാത്തിമ സന, ഷഹനാസ് മറിയം. സഹോദരങ്ങൾ: ഗഫൂർ, അബൂബക്കർ, സഫിയ, സമീറ.
