-പി പി ചെറിയാന്‍
ഡാളസ് : ജീവിതത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളില്‍ കര്‍ത്താവ് നമ്മെ ചേര്‍ത്തു പിടിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരെയും ബലഹീനരെയും ചേര്‍ത്തു പിടിക്കുവാന്‍ നാമും സന്നദ്ധരാകണമെന്നു റവ. ജിബിന്‍ മാത്യു ജോയ് അഭിപ്രായപ്പെട്ടു. ക്രിസ്തു ജീവിതത്തിലൂടെ കാണിച്ചു തന്ന മാതൃകയാണിതെന്നു അച്ചന്‍ എടുത്തു പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ കഷ്ടാനുഭവാഴ്ച്ചയോടനുബനബന്ധിച്ചു നടന്ന സന്ധ്യ നമസ്‌കാരത്തില്‍ ധ്യാന പ്രസംഗം ചെയ്യുകയായിരുന്നു അദ്ദേഹം.
മാര്‍ത്തോമാ സഭയുടെ ആന്ധ്രയിലെ നേര്‍സാപുരം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന അച്ചന്‍ ആന്ധ്രയിലെ ഉള്‍ ഗ്രാമങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഹൃദയ സ്പര്‍ശിയായി വിശദീകരിച്ചു. നാമിവിടെ സമ്പന്നതയില്‍ ജീവിക്കുമ്പോള്‍ ആന്ധ്രയുടെ ഒരു കോണില്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ,തലചായ്ക്കാന്‍ ഇടമില്ലാതെ, ആരാധിക്കാന്‍ ആരാധനാലയം ഇല്ലാതെ താത്കാലില ഷെഡുകളില്‍ ആരാധന നടത്തുന്നവര്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ വിശ്വാസ സമൂഹം മുന്നോട്ടു വരണമെന്നു അച്ചന്‍ ആഹ്വാനം ചെയ്തു.
വികാരി റവ ഷൈജു സി ജോയ് സന്ധ്യാ നമസ്‌കാരത്തിന് രാജന്‍ കുഞ്ഞ് ചിറയില്‍, റോബിന്‍ ചേലങ്കരി, ടിജി അലക്‌സാണ്ടര്‍, സാം കുഞ്ഞ്, കെസിയ ചെറിയാന്‍ വിജു വര്‍ഗീസ് നേതൃത്വം നല്‍കി.