ഹാര്‍വഡ് സര്‍വകലാശാലയ്ക്കു 2.3 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ സഹായം നിര്‍ത്തിവച്ചു

-പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി : സ്റ്റൂഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയക്കണം, അമേരിക്കന്‍ മൂല്യങ്ങള്‍ പാലിക്കാത്ത വിദ്യാര്‍ഥികളെ കുറിച്ച് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യണം, ഡിഇഐ പരിപാടികള്‍ റദ്ദാക്കണം തുടങ്ങിയ കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ നിരസിച്ച ലോകത്തിലെ തന്നെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഒന്നായ ഹാര്‍വഡ് സര്‍വകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ സഹായം യുഎസ് വിദ്യാഭ്യാസ വകുപ്പ് നിര്‍ത്തിവച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ ആന്റിസെമിറ്റിസം ടാസ്‌ക് ഫോഴ്സ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 2.2 ബില്യണ്‍ ഡോളര്‍ ഗ്രാന്റുകളും 60 മില്യണ്‍ ഡോളറിന്റെ ഫെഡറല്‍ കരാറുകളുമാണ് റദ്ദാക്കിയത്. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ജൂതവിരുദ്ധ ആരോപണങ്ങളുടെ പേരില്‍ സ്ഥാപനത്തെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ പാലിക്കില്ലെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
നിബന്ധനകളുടെ പട്ടിക സര്‍വകലാശാല അംഗീകരിച്ചില്ലെങ്കില്‍ 9 ബില്യണ്‍ ഡോളര്‍ വരെ സര്‍ക്കാര്‍ ധനസഹായം തടഞ്ഞുവയ്ക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആദ്യ നടപടിയായി 2.4 ബില്യണ്‍ ഡോളര്‍ സഹായം നിര്‍ത്തലാക്കുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച, ട്രംപ് ഭരണകൂടം ഹാര്‍വര്‍ഡിന് അയച്ച ഔദ്യോഗിക മെയിലില്‍ വിപുലമായ മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാല ഭരണതലത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണം, നിയമനങ്ങള്‍ എങ്ങനെ നടത്തണം, വിദ്യാര്‍ഥി പ്രവേശനം എങ്ങനെ നടത്തണം തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page