-പി പി ചെറിയാന്‍
ഡാളസ്: ഐഎസ്ഡിയിലെ വില്‍മര്‍-ഹച്ചിന്‍സ് ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉണ്ടായ വെടിവയ്പ്പില്‍ നാലു വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. ഇതില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതായി പൊലീസ് വെളിപ്പെടുത്തി. മറ്റുള്ളവര്‍ ഗുരുതരനിലയില്‍ ചികിത്സയിലാണ്.
തെക്കുകിഴക്കന്‍ ഡാളസിലെ ഇന്റര്‍സ്റ്റേറ്റ് 20ന് പുറത്തുള്ള ലാംഗ്ഡണ്‍ റോഡിലെ വില്‍മര്‍-ഹച്ചിന്‍സ് ഹൈസ്‌കൂളിലാണ് വെടിവെയ്പ് ഉണ്ടായത്.
സംഭവത്തിനു ശേഷം ഹൈസ്‌കൂള്‍ ക്യാമ്പസ് സുരക്ഷിതമാണെന്ന് ഫയര്‍ റെസ്‌ക്യു കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
വെടിവയ്പ്പിന് കാരണം എന്താണെന്ന് അധികൃതര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ വര്‍ഷവും ഈ സ്‌കൂളില്‍ വെടിവെപ്പുണ്ടായിരുന്നു. അന്ന് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു.