കാലിഫോർണിയ: സ്റ്റാറ്റസുകളുടെ ജനകീയത വർധിപ്പിക്കാൻ പുതിയ ഫീച്ചറുമായി വാട്സാപ്. ഇനി മുതൽ 90 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോകൾ സ്റ്റാറ്റസായി ഇടാൻ കഴിയും. ഇതുവരെ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വിഡിയോകൾ മാത്രമാണ് സ്റ്റാറ്റസ് ആക്കാൻ കഴിഞ്ഞിരുന്നത്. ബീറ്റ ഉപഭോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാക്കിയത്. ഉടൻ തന്നെ എല്ലാ ഉപഭോക്താക്കൾക്കും പുതിയ ഫീച്ചർ ഉപയോഗിക്കാനാകും. കഴിഞ്ഞ വർഷമാണ് വിഡിയോകളുടെ ദൈർഘ്യം 30 സെക്കൻഡിൽ നിന്ന് 60 സെക്കൻഡായി വാട്സാപ്പ് വർധിപ്പിച്ചത്. ഇതിനു ഉപഭോക്താക്കളിൽ നിന്നു മികച്ച പ്രതികരണം ലഭിച്ചതോടെയാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. നേരത്തേ സ്റ്റാറ്റസിൽ പാട്ടുകൾ ചേർക്കാമെന്ന ഫീച്ചറും വാട്സാപ് കൂട്ടിച്ചേർത്തിരുന്നു.
