ബി.ആർ. ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും : സത്യപ്രതിജ്ഞ മേയ് 14ന്

ന്യൂഡൽഹി: സുപ്രീംകോടതിയി ലെ അടുത്ത ചീഫ് ജസ്റ്റിസായി ഭൂഷൺ രാമകൃഷ്ണ ഗവായ് മേയ് 14ന് ചുമതലയേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന സാഹചര്യത്തിലാണിത്. മേയ് 14 നാണ് ഖന്ന വിരമിക്കുക. പിൻഗാമിയായി ഗവായിയുടെ പേര് ഖന്ന കേന്ദ്രനിയമ മന്ത്രാലയത്തിന് അയയ്ക്കുകയായിരുന്നു. വിരമിക്കാൻ 7 മാസത്തോളം ശേഷിക്കുന്ന ഗവായിക്കു നവംബർ വരെ ചീഫ് ജസ്റ്റിസാകാം. പദവിയിലെത്തുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെയാളാണ് ഗവായ്. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനായിരുന്നു ഈ വിഭാഗത്തിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ്.
1960 നവംബർ 24ന് മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ഗവായ് ജനിച്ചത്. 1985ൽ അഭിഭാഷകവൃത്തി ആരംഭിച്ചു. മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയും അഡ്വക്കേറ്റ് ജനറലുമായിരുന്ന രാജ എസ്. ഭോൺസലെയ്ക്കൊപ്പം പ്രവർത്തിച്ചു. 2000ൽ ബോംബെ ഹൈക്കോടതി നാഗ്പുർ ബഞ്ചിൽ ഗവർണർ പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2005ൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായി. 2019ലാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിതനാകുന്നത്.
തുടർന്ന് സുപ്രധാന വിധികൾ പുറപ്പെടുവിച്ച ബെഞ്ചുകളുടെ ഭാഗമായി. 2019ൽ ജമ്മുകശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ നടപടി ശരിവച്ച അഞ്ചംഗ ബെഞ്ചിൽ ഉൾപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾക്കുള്ള ഇലക്ട്രിക് ബോണ്ട് റദ്ദാക്കിയ ബെഞ്ചിലും അംഗമായിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page