കാസര്‍കോട്: രയരമംഗലം ഭഗവതീ ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് ഒരുസംഘം ആളുകള്‍ നാലമ്പല പ്രവേശിച്ച സംഭവത്തില്‍ ക്ഷേത്ര ഭരണ സമിതി ചന്തേര പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് നിനവ് പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ 16 ഓളം ആളുകള്‍ ക്ഷേത്രത്തിനുള്ളിലെ നാലമ്പലത്തില്‍ പ്രവേശിപ്പിച്ച് പ്രാര്‍ഥന നടത്തിയത്. ഇത് ക്ഷേത്രത്തിലെ ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണസമിതി പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ഭരണ സമിതി അടിയന്തര യോഗം ചേര്‍ന്നാണ് പരാതി നല്‍കാന്‍ തീരുമാനമെടുത്തത്. നിരവധി ഉപക്ഷേത്രങ്ങളുള്ള ക്ഷേത്രത്തില്‍ ആദ്യമായാണ് ആചാരലംഘനം നടക്കുന്നത്. നാലമ്പല പ്രവേശനത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് സാധിച്ചിരുന്നില്ല. എല്ലാ വിഭാഗക്കാര്‍ക്കും നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകണമെന്ന ആവശ്യത്തിലാണ് തീരുമാനമെന്ന് ജനകീയ സമിതിയില്‍പ്പെട്ടവര്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ നാലമ്പലത്തില്‍ നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ചേക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
