ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 1.00 മണിക്കാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇന്ത്യയിലെ ജമ്മു കശ്മീര്‍ മേഖലയിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിലാണ് പ്രഭവകേന്ദ്രം എന്നാണ് പറയപ്പെടുന്നത്. 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പാകിസ്ഥാനില്‍ 33.63 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 72.46 ഡിഗ്രി കിഴക്ക് രേഖാംശത്തിലും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് ഉണ്ടായത്. പഞ്ചാബിലെ അറ്റോക്ക്, ചക്വാള്‍, മിയാന്‍വാലി ജില്ലകളിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി വിവരമുണ്ട്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ പെഷവാര്‍, മര്‍ദാന്‍, മൊഹ്‌മന്ദ്, ഷബ്ഖാദര്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.
ഉച്ചയ്ക്ക് 12:24 ന് താജിക്കിസ്ഥാനില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. 2005ല്‍ നടന്ന ഏറ്റവും മാരകമായ ഭൂകമ്പത്തില്‍ 74,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
