നട്ടെല്ലു തകര്‍ന്ന നിലയില്‍ വിശ്വാസസമൂഹം: റവ എബ്രഹാം തോമസ് പാണ്ടനാട്

-പി പി ചെറിയാന്‍

മെസ്‌ക്വിറ്റ് :ആത്മീയ ജീവിതത്തിന്റെ നട്ടെല്ല് തകര്‍ന്ന നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്നത്തെ വിശ്വാസസമൂഹമെന്നു റവ എബ്രഹാം തോമസ് പാണ്ടനാട് പറഞ്ഞു. മാര്‍ത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ എ യുടെ സന്ധ്യാനമസ്‌കാരത്തിനിടയില്‍ ‘ക്രിസ്തുവിനോടൊപ്പം’ എന്ന വിഷയത്തെ ആധാരമാക്കി വചനശുശ്രൂഷ നിര്‍വ്വഹിക്കുകയായിരുന്നു ഫാര്‍മേഴ്‌സ് മാര്‍ത്തോമ ചര്‍ച്ച് അസിസ്റ്റന്റ് വികാരി റവ:അബ്രാഹാം തോമസ് പാണ്ടനാട്.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചിലായിരുന്നു പരിപാടി.
ജീവിതത്തില്‍ ക്രിസ്തുവിനെ കണ്ടെത്തുമ്പോള്‍ ജീവിതത്തിന്റെ പൂര്‍ത്തീകരണം സംഭവിക്കുന്നു. പരീക്ഷകള്‍ സഹിച്ച് ക്രിസ്തുവിനോടുകൂടെ നാം സഞ്ചരിക്കുമ്പോള്‍ ക്രിസ്തു എപ്രകാരം തന്റെ പരീക്ഷയെ അതിജീവിച്ചുവോ അതുപോലെ നമ്മുടെ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന പരീക്ഷകളെ അതിജീവിക്കുവാന്‍ ക്രിസ്തു നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന വിശ്വാസം നമുക്കോരോരുത്തര്‍ക്കും ഉണ്ടായിരിക്കണം. ലോകത്തിന്റെ സമ്പന്നതയെ തെരഞ്ഞെടുത്ത ലോത്തിന്റെയും അതേസമയം മരുഭൂമിയും മൊട്ടക്കുന്നുകളും തിരെഞ്ഞെടുത്ത എബ്രഹാമിന്റെയും ജീവിതത്തിലുണ്ടായ അനുഭവം നമ്മുടെ മുന്‍പില്‍ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു ലോത്ത് വന്നു താമസിച്ച നഗരമായ ‘സോദോം-ഗൊമോറാ’ അനുഭവം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുവാന്‍ നാം അനുവദിക്കരുത് അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.
യുവജനസഖ്യം വൈസ് പ്രസിഡണ്ട് റവ ഷൈജു സിജോയ് അധ്യക്ഷത വഹിച്ചു. സെന്റര്‍ വൈസ് പ്രസിഡന്റ് ജൊഹാഷ് ജോസഫ്, സ്വാഗതവും സെക്രട്ടറി സിബി മാത്യു നന്ദിയും പറഞ്ഞു. റിപ്സണ്‍ തോമസ്, ആഷ്ലി സുഷില്‍, ടോയ്, അലക്‌സാണ്ടര്‍, എന്നിവര്‍ വിവിധ ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page