ഗുരുവായൂര്‍ ക്ഷേത്ര കിഴക്കേനടയിലെ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസെടുത്തു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര കിഴക്കേനടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി, അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ജസ്‌ന സലീമിനെതിരെ പൊലീസ് കേസെടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നു കാണിച്ച് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പരാതി പ്രകാരം കലാപശ്രമത്തിനാണ് കേസെടുത്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് സംബന്ധിച്ച് പൊലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കൃഷ്ണഭക്ത എന്ന നിലയില്‍ വൈറലായിരുന്ന യുവതിയാണ് ജസ്‌ന സലിം. നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നില്‍ വച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള വീഡിയോകള്‍ എടുത്ത് പ്രചരിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ ജസ്‌നയെ ഹൈക്കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണെന്നും അവിടെ വച്ച് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു. പ്രസ്തുത സംഭവങ്ങള്‍ക്കു പിന്നാലെയാണ് ജസ്‌ന കഴിഞ്ഞ ദിവസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള ഭണ്ഡാരത്തിനു മുകളിലുള്ള ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഇതേ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page