വളരെ അടുത്ത സുഹൃത്തായ നടിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദയിലൂടെ മലയാളികളുടെ മനം കവർന്ന വാമിഖ ഗബ്ബിയാണ് ആ നടി. തന്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് വാമിഖയെന്ന് ടൊവിനോ വെളിപ്പെടുത്തുന്നു. ഗോദ മുതൽ തുടങ്ങിയ സൗഹൃദമാണ് വാമിഖയുമായി. എന്റെ എല്ലാ സിനിമകളും കണ്ട് വാമിഖ അഭിപ്രായം പറയാറുണ്ട്. ഗോദയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് ഗപ്പി റിലീസാകുന്നത്. അതിനാൽ വാമിഖ തിയേറ്ററിൽ പോയി ഗപ്പി സിനിമ കണ്ടു. ഗപ്പി തിയേറ്ററിൽ പോയി കണ്ട ചുരുക്കം ആളുകളിൽ ഒരാളായിരുന്നു അവൾ. വാമിഖ കാണുന്ന ആദ്യ മലയാള സിനിമയും ഗപ്പിയായിരുന്നു. അതിനു ശേഷം തന്നോടുള്ള ഇഷ്ടം 2 ശതമാനം കൂടിയെന്ന് വാമിഖ പറഞ്ഞിരുന്നു. ഒരു ആൺ സുഹൃത്തിനോടെന്ന പോലെ തനിക്ക് വാമിഖയോടും സംസാരിക്കാൻ കഴിയും. ഒരു എടാ പോടാ ബന്ധമാണ് തങ്ങൾ തമ്മിലെന്നും ടൊവിനോ പറഞ്ഞു.
ടിക്കി ടാക്കയെന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കു തിരിച്ചു വരാൻ ഒരുങ്ങുകയാണ് വാമിഖ. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയാണ് ടൊവിനോയുടെ വരാനിരിക്കുന്ന സിനിമ.
