ലക്‌നൗ: ജഡ്ജിമാരെ അലഹബാദ് ഹൈക്കോടതി അഭിഭാഷകന്‍ ഗുണ്ടകളെന്നു വിശേഷിപ്പിച്ചു. അലഹബാദ് ഹൈക്കോടതി അഭിഭാഷകനായ അശോക് പാണ്ഡെയാണ് ജഡ്ജിമാരെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത്. കോടതി ഇയാള്‍ക്ക് ആറു മാസം തടവും 2000 രൂപ പിഴയും വിധിച്ചു.
ഹൈക്കോടതിയില്‍ മൂന്നു വര്‍ഷം അഭിഭാഷകനായി തുടരുന്നതിനു വിലക്കേര്‍പ്പെടുത്താതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അക്കാര്യം അറിയിക്കാന്‍ കോടതി പാണ്ഡെയോട് ആവശ്യപ്പെട്ടു.
പാണ്ഡെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയെന്നു ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് ബ്രിജ് രാജ് സിംഗ് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. കോടതിയുടെ വസ്ത്രാധാരണ രീതിക്ക് ഉചിതമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ചു കോടതിയിലെത്തിയ പാണ്ഡെയോടു ഉചിതമായ വസ്ത്രം ധരിച്ചു വേണം കോടതിയില്‍ ഹാജരാകേണ്ടതെന്നു നിര്‍ദ്ദേശിച്ച കോടതിയെ പാണ്ഡെ വെല്ലുവിളിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ജഡ്ജിമാരെ അസഭ്യം പറഞ്ഞ പാണ്ഡെ, ജഡ്ജിമാര്‍ ഗുണ്ടകളെ പോലെ പെരുമാറിയെന്ന് ആരോപിക്കുകയും ചെയ്തു. 2021 ഓഗസ്റ്റ് 18നായിരുന്നു ഇത്. അതേ വര്‍ഷം ഓഗസ്റ്റ് 16നും കോടതിയോട് ആദരവില്ലാതെ പെരുമാറിയിരുന്നു. മറ്റൊരു കോടതിയലക്ഷ്യകേസില്‍ പാണ്ഡെയെ രണ്ടു വര്‍ഷത്തേക്കു ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതു വിലക്കിയിട്ടുണ്ട്.
