മംഗ്‌ളൂരു: കടുത്ത പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു.
ഹുബ്ബള്ളി കെ.എം.സി.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദര്‍ശ് ഗൗണ്ടകര്‍ (19)ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ഹുബ്ബള്ളി, വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. എന്താണ് ആത്മഹത്യയ്ക്കു ഇടയാക്കിയ കാരണമെന്ന് വ്യക്തമല്ല.
