ക്വാര്‍ട്ടേഴ്‌സിനകത്ത് ഡബ്ബയില്‍ സൂക്ഷിച്ച ഒരു ലക്ഷം രൂപ പട്ടാപ്പകല്‍ കവര്‍ച്ച പോയി; മോഷ്ടാവ് അകത്ത് കടന്നത് മേല്‍ക്കൂര വഴി, സംഭവം അണങ്കൂരില്‍

കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സിനകത്ത് ഡബ്ബയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ കവര്‍ച്ച പോയതായി പരാതി. അണങ്കൂരിലെ റാസിഖ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കര്‍ണ്ണാടക, വിജയപൂര്‍, നെരബെഞ്ചിയിലെ രമണ സിദ്ധപ്പയുടെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച പകലാണ് സംഭവം. പരാതിക്കാരന്‍ രാവിലെ എട്ടിനു ജോലിക്കു പോയി വൈകുന്നേരം ആറിനു തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ക്വാര്‍ട്ടേഴ്‌സിന്റെ സീലിംഗ് ഇല്ലാത്ത ഭാഗം വഴിയാണ് മോഷ്ടാവ് അകത്തു കടന്നതെന്നു സംശയിക്കുന്നു. പണം സൂക്ഷിച്ചിട്ടുള്ളതു സംബന്ധിച്ച് കൃത്യമായ വിവരം അറിയുന്ന ആരെങ്കിലുമായിരിക്കും കവര്‍ച്ചയ്ക്കു പിന്നിലെന്നും സംശയമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page