കുമ്പള: ആരിക്കാടി കടവത്ത് ഷഹീദ് അറബി വലിയുല്ലാഹി മഖാം ഉറൂസിനു കൊടിയുയര്‍ന്നു. പത്തുദിവസം നീണ്ടു നില്ക്കുന്ന ഉറൂസിനു രാവിലെ പത്തുമണിക്കു ഉദ്യാവര്‍ തങ്ങള്‍ സയ്യിദ് അത്താവുള്ള പതാകയുയര്‍ത്തി തുടക്കം കുറിച്ചു.
ജമാഅത്ത് ഖത്തീബ് അബ്ദുല്‍ മജീദ് അമാനി, ജമാഅത്ത് പ്രസിഡന്റ് ബി. മുഹമ്മദ് കുഞ്ഞി ഹാജി, ജന.സെക്രട്ടറി മൊയ്തീന് കുഞ്ഞി ഹാജി, വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍, ഉറൂസ് കമ്മിറ്റി ചെയര്മാന് എഫ്.എം മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍ ഖാത്തിം എ.കെ, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി എം.കെ തുടങ്ങിയവരും നാട്ടുകാരും കുമ്പള, കുമ്പോല്‍, കോയിപ്പാടി കടപ്പുറം, പെര്‍വാഡ് കടപ്പുറം, ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
ഇന്നു രാത്രി 8.30ന് മതപ്രഭാഷണ പരമ്പര ആരംഭിക്കും. കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ആധ്യക്ഷ്യം വഹിക്കും. കുമ്പള ഖത്തീബ് ഉമര്‍ ഹുദവി കൊളപ്പാടം പ്രഭാഷണം നടത്തും.
