വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി ബിജെപി സഖ്യകക്ഷി നേതാവ്

ഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് ബിജെപിയുടെ സഖ്യകക്ഷി നേതാവ്. ജെഡിയു നേതാവും ന്യൂനപക്ഷ സംവരണ മുന്നണി പ്രസിഡന്റുമായ മുഹമ്മദ് പര്‍വേശ് സിദ്ദിഖിയാണ് ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ ജെഡിയു നിലപാടുമായി യോജിക്കാനാകാത്തതിനാലാണ് ഹര്‍ജി നല്‍കിയതെന്നും പാര്‍ട്ടിയില്‍ തുടര്‍ന്നു കൊണ്ട് നിയമപോരാട്ടം തുടരുമെന്നും സിദ്ദിഖി പ്രതികരിച്ചു.
പാര്‍ലമെന്റില്‍ വഖഫ് ബില്ലിനെ അനുകൂലിച്ചതിനെ ചൊല്ലി ജെഡിയുവില്‍ കലഹം രൂക്ഷമാകുന്നതിനിടെയാണ് നടപടി. ബിജെപിയെ പ്രീതിപ്പെടുത്താന്‍ പാര്‍ട്ടിയുടെ മതേതര നിലപാടുകളില്‍ ചില നേതാക്കള്‍ വെള്ളം ചേര്‍ത്തതായി ഒരു പക്ഷം വാദിക്കുന്നു. ബിഹാറില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടിയന്തര പ്രശ്‌ന പരിഹാരത്തിനു മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു ഇന്നു കൊടിയേറ്റം; സമ്മേളന നഗരിയിലേയ്ക്കുള്ള 100 പതാകകള്‍ തളങ്കര മാലിക് ദിനാറില്‍ നിന്നു പുറപ്പെടും, വൈകുന്നേരം 4.30ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും

You cannot copy content of this page