കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. പുത്തൂര്‍ മഠം, കുറ്റിയോഴത്തില്‍ വീട്ടില്‍ വിജേഷി(33)നെയാണ് നല്ലള പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പന്തീരങ്കാവ്, ഒളവണ്ണ ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം.
കുടുംബസമേതം കാറില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. കാര്‍ ഒളവണ്ണയില്‍ എത്തിയപ്പോള്‍ ട്രാഫിക് കുരുക്കില്‍ കുടുങ്ങി. ഈ സമയത്ത് ഒരു ഫാന്‍സി ഷോപ്പിനു മുന്നില്‍ നില്‍ക്കുകയായിരുന്ന വിജേഷ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ലൈംഗികാവയവം കുട്ടിക്കു നേരെ നീട്ടുകയും ലൈംഗിക ഉദ്ദേശത്തോടെ ആംഗ്യം കാണിക്കുകയുമായിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ നല്ലളം പൊലീസിനെ അറിയിച്ചു. കുതിച്ചെത്തിയ പൊലീസ് ഞരമ്പുരോഗിയായ പ്രതിയെ പൊക്കിയെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോക്‌സോ പ്രകാരം അറസ്റ്റിലായ വിജേഷിനെ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
