കാസര്‍കോട്: 22 ദിവസങ്ങള്‍ക്ക് ശേഷം മൊഗ്രാലില്‍ അടച്ചിട്ട സര്‍വീസ് റോഡ് തുറന്നുവെങ്കിലും കെ എസ് ആര് ടി സി ബസ്സുകള്‍ സര്‍വീസ് റോഡില്‍ ഇറങ്ങാതെ ദേശീയപാതയിലൂടെ തന്നെ ഓടുന്നതായി പരാതി. യാത്രക്കാര്‍ക്ക് ഇതു കടുത്ത ദുരിതമുണ്ടാക്കുന്നു.
അറ്റകുറ്റപ്പണികളുടെ പേരില്‍ മൊഗ്രാല്‍ ടൗണ്‍ സര്‍വീസ് റോഡ് ഇരുപത് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ റിയാസ് യു.എല്‍.സി.സി അധികൃതരുമായി ചര്‍ച്ച നടത്തി റോഡ് താല്‍ക്കാലികമായി തുറന്നുകൊടുക്കുകയായിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇതുവഴി ഓടാത്തത് യാത്രക്കാര്‍ക്ക് ദുരിതമായി തുടരുകയാണ്.
